പ്രത്യേക പദവി: ആന്ധ്രയില്‍ ആഹ്വാനം ചെയ്ത ബന്ദില്‍ ജനജീവിതം സ്തംഭിച്ചു

Posted on: April 16, 2018 1:21 pm | Last updated: April 16, 2018 at 1:22 pm

ഹൈദരാബാദ് : ആന്ധ്രാപ്രേദേശിന് പ്രത്യേക പദവി നല്‍കാത്തത്തില്‍ പ്രതിഷേധിച്ച് വിവിധ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്ത ബന്ദ് സംസ്ഥാനത്തെ 13 ജില്ലകളിലേയും ജനജീവിതത്തെ ബാധിച്ചു. ഭരണകക്ഷിയായിട്ടുള്ള തെലുങ്ക് ദേശം പാര്‍ട്ടിയൊഴിച്ചുള്ള പാര്‍ട്ടികളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിനോടനുബന്ധിച്ച് എസ് സി എസ് സാധന സമതി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ജനസേന,സി പി ഐ, സി പി എം, കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ചേര്‍ന്ന് നടത്തിയ വന്‍ റാലികളാള്‍ ദേശീയപാതകളിലെ ഗതാഗതം സ്തംഭിച്ചു.

തിരുപ്പതിയില്‍ ബന്ദനുകൂലികള്‍ ഇരുചക്ര വാഹനം അഗ്നിക്കിരയാക്കി. അന്യ സംസ്ഥാനങ്ങളിലേക്കുള്ള ബസുകള്‍ തടയുന്നതിനായി ബസ് ഡിപ്പോ ഉപരോധിക്കുകയും ചെയ്തു. ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് വിശാഖപട്ടണത്തും വിജയവാഡയിലും ഇന്ന് സിനിമാ പ്രദര്‍ശനം ഉണ്ടായിരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍ വ്യക്തമാക്കി