Connect with us

Kerala

ആര്‍സിസിയില്‍ പെണ്‍കുട്ടിക്ക് രക്തം നല്‍കിയ ഒരാള്‍ക്ക് എച്ച്‌ഐവി കണ്ടെത്തി

Published

|

Last Updated

തിരുവനന്തപുരം: റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് രക്താര്‍ബുദ ചികിത്സക്കിടെ പെണ്‍കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചുവെന്ന ആരോപണത്തില്‍ വഴിത്തിരിവ്. ആര്‍സിസിയില്‍ നിന്ന് പെണ്‍കുട്ടിക്ക് രക്തം നല്‍കിയവരില്‍ ഒരാള്‍ക്ക് എച്ച്‌ഐവി ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചു. 48 പേരാണ് കുട്ടിക്ക് രക്തം നല്‍കിയത്. ഇതില്‍ ഒരാള്‍ക്ക് എച്ച് ഐവി ബാധ ഉണ്ടായിരുന്നതായി എയിഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്.

കുട്ടിക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയതോടെ രക്തം നല്‍കിയ 48 പേരെയും പരിശോധനക്ക് വിധേയരാക്കിയിരുന്നു. ഈ പരിശോധനയിലാണ് ദാതാക്കളില്‍ ഒരാള്‍ക്ക് രോഗം കണ്ടെത്തിയത്. പെണ്‍കുട്ടിക്ക് രക്തം നല്‍കിയ സമയത്ത് ഇയാള്‍ക്ക് രോഗം വിന്‍ഡോ പിരിയഡിലായിരുന്നുവെന്നും അതിനാല്‍ പരിശോധനയില്‍ രോഗം കണ്ടെത്താനായില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. എച്ച്‌ഐവി പിടിപെട്ടാല്‍ തുടക്കത്തില്‍ ആറ് മാസത്തിനുള്ളില്‍ നടത്തുന്ന പരിശോധനയില്‍ രോഗം കണ്ടെത്താനുള്ള സാധ്യത ചുരുക്കമാണ്.

പെണ്‍കുട്ടിക്ക് എച്‌ഐവി ബാധിച്ചതിനെ തുടര്‍ന്ന് ആര്‍സിസിക്കെതിരെ വന്‍ പ്രിഷേധം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച വിവാദം തുടരുന്നതിനിടെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി മരിക്കുകയും ചെയ്തു.