കോട്ടയം: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡ്രൈവര്‍ മരിച്ചു. പാലാ-തൊടുപുഴ റൂട്ടില്‍ ഓടുന്ന മേരിമാതാ ബസിന്റെ ഡ്രൈവര്‍ തൊടുപുഴ വണ്ണപ്പുറം ഒടിയപാറ സ്വദേശി വിനോദ് (50) ആണ് മരിച്ചത്.
പാലാ കാനാട്ടുപാറയില്‍ വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ടതോടെ വിനോദ് ബസ് സമീപത്തെ പള്ളിയുടെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തി. ഉടന്‍ തന്നെ മരിക്കുകയും ചെയ്ചു. ബസിന്റെ ടയര്‍ ഓടയിലേക്ക് ഇടിച്ചിറങ്ങിയെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.