Connect with us

National

കത്വ ബലാത്സംഗം: പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മെഹ്ബൂബ മുഫ്തി

Published

|

Last Updated

ശ്രീനഗര്‍: കത്വ ബലാത്സംഗ കേസ് പരിഗണിക്കുന്നതിനായി പ്രത്യേക അതിവേഗ കോടതി രൂപീകരിക്കണമെന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇക്കാര്യം അഭ്യര്‍ഥിച്ചുകൊണ്ട് ജമ്മു കശ്മീര്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇവര്‍ കത്തയച്ചു.

സംസ്ഥാനത്തെ ആദ്യത്തെ പ്രത്യേക കോടതിയാകുന്ന ഇവിടെ 90 ദിവസം കൊണ്ട് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. സംഭവത്തില്‍ കുറ്റക്കാരായ പോലീസുകാരെ സര്‍വീസില്‍നിന്നും നീക്കം ചെയ്തതായും പി ഡി പി വ്യത്തങ്ങള്‍ പറഞ്ഞു.

Latest