അതി സമ്പന്നരുടെ ഭാര്യമാരുംപ്രവാസികളും നികുതി വകുപ്പിന്റെ നിരീക്ഷണത്തില്‍

Posted on: April 14, 2018 11:01 am | Last updated: April 14, 2018 at 1:47 pm

മുംബൈ: ബിനാമി സ്വത്ത് കൈവശം വെച്ചിരിക്കുന്നവരെ വലയിലാക്കാന്‍ ആദായ നികുതി വകുപ്പ് നടപടി ഊര്‍ജിതമാക്കി. മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ നോമിനിയായി പേര് ചേര്‍ത്തിട്ടുള്ളവര്‍, ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്ത അതിസമ്പന്നരുടെ ഭാര്യമാര്‍, സമീപ വര്‍ഷങ്ങളില്‍ ഭൂമിയിടപാട് നടത്തിയവര്‍ , നോട്ട് അസാധുവാക്കിയതിന് ശേഷം ഒരു ലക്ഷത്തിലധികം നിക്ഷേപം നടത്തിയവര്‍ എന്നിവര്‍ക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ച് തുടങ്ങി.

ഇതിനകം അരലക്ഷത്തോളം പേര്‍ക്ക് നോട്ടീസ് അയച്ചതായി ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ യാത്ര പുതിയ കാറ് എന്നിവയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയാന്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളും നികുതി വകുപ്പ് പരിശോധിക്കുന്നുണ്ട