ഗോള്‍ഡ് കോസ്റ്റില്‍ 25 സ്വര്‍ണമെഡല്‍ നേട്ടത്തോടെ ഇന്ത്യകുതിപ്പ് തുടരുന്നു

Posted on: April 14, 2018 10:41 am | Last updated: April 14, 2018 at 8:38 pm

ഗോള്‍ഡ് കോസ്റ്റ്: കോമൺ വെൽത്ത് ഗെയിംസിൻെറ പത്താം ദിനമായ ഇന്ന് ഇന്ത്യക്ക് സുവർണദിനം. ഏഴ് മെഡലുകളാണ് ഇന്ത്യ ഇന്ന് വാരിക്കൂട്ടിയത്. ബോക്‌സിങില്‍ സ്വർണം നേടി മേരികോം ആണ് ഇന്നത്തെ സ്വർണവേട്ടക്ക് തുടക്കമിട്ടത്.

തുടര്‍ന്ന് 52 കിലോ വിഭാഗം ബോക്സിങ്ങില്‍ ഗൗരവ് സോളങ്കിയും 50 മീറ്റര്‍ റൈഫിള്‍ ത്രീ പൊസിഷനില്‍ ഇന്ത്യയുടെ സഞ്ജീവ് രജ്പുതും സ്വര്‍ണം നേടി. പുരുഷന്മാരുടെ 75 കിലോഗ്രാം വിഭാഗത്തില്‍ വികാസ് കൃഷ്ണയാണ് ഇന്ത്യയുടെ 25ാമത് സ്വര്‍ണം നേടിയത്.