Connect with us

Kerala

നഴ്‌സുമാരുടെ ശമ്പളപരിഷ്‌കരണം: അന്തിമ തീരുമാനം സര്‍ക്കാറിന്

Published

|

Last Updated

കൊല്ലം: നഴ്‌സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാറിന് വിടാന്‍ തീരുമാനമായി. കൊല്ലത്ത് ഇന്നലെ നടന്ന മിനിമം വേജസ് അഡൈ്വസറി ബോര്‍ഡ് യോഗത്തിലായിരുന്നു തീരുമാനം.

അഡൈ്വസറി ബോര്‍ഡില്‍ ചില വിഷയങ്ങളില്‍ എതിര്‍പ്പുണ്ടായതിനാലാണ് ശമ്പള പരിഷ്‌കരണം സംബന്ധിച്ച അന്തിമ തീരുമാനം ബോര്‍ഡ് യോഗം സര്‍ക്കാറിന് വിട്ടത്.

നഴ്‌സുമാരുടെ കുറഞ്ഞ ശമ്പളം 20,000 രൂപ എന്നത് സംരക്ഷിക്കുമെന്ന് ശമ്പളം നിശ്ചയിക്കാന്‍ നിയോഗിക്കപ്പെട്ട മിനിമം വേതന കമ്മിറ്റി വ്യക്തമാക്കി. സുപ്രീകോടതിയും സര്‍ക്കാറും നിശ്ചയിച്ചതില്‍ മാറ്റം ഉണ്ടാകില്ലെന്ന് കമ്മിറ്റി ചെയര്‍മാന്‍ പി കെ ഗുരുദാസന്‍ പറഞ്ഞു.

എന്നാല്‍, കരട് നിര്‍ദേശത്തില്‍ അലവന്‍സ് സംബന്ധിച്ച വിഷയങ്ങളില്‍ തങ്ങള്‍ ഉയര്‍ത്തിയ ആവശ്യങ്ങള്‍ പരിഗണിച്ചില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ആരോപിച്ചു. കമ്മിറ്റിയുടെ ശിപാര്‍ശയില്‍ വ്യക്തതയില്ലെന്നും സമരം ആരംഭിക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു.

 

Latest