Connect with us

Gulf

വിവാഹമോചന കേസ്, മോചനം തേടി ലോകത്തെ വിലയേറിയ ജലയാനം

Published

|

Last Updated

ദുബൈ: വിവാഹ മോചന തര്‍ക്കത്തില്‍ അത്യപൂര്‍വ കഥയുമായി ലോകത്തെ ഏറ്റവും മുന്തിയ അത്യാഢംബര ജലയാനം. റഷ്യന്‍ ഓയില്‍, ഗ്യാസ് കമ്പനിയുടെ ഉടമ ശതകോടി കോടീശ്വരന്റെ ഉടമസ്ഥതയിലുള്ള അത്യപൂര്‍വ ആഡംബര ജലയാനത്തിനാണ് ദുബൈയില്‍ പിടിവീണിരിക്കുന്നത്. കമ്പനി ഉടമ ഫര്‍ക്കദ് അഖ്‌മെദോവിന്റെ ഭാര്യ തതന്യയുമായുള്ള വിവാഹ മോചന കേസിനെ തുടര്‍ന്നാണ് 54 കോടി ഡോളര്‍ വിലമതിക്കുന്ന ലൂന എന്ന് നാമകരണം ചെയ്തിരിക്കുന്ന ജലയാനത്തെ പിടിച്ചെടുക്കണമെന്ന് ബ്രിട്ടീഷ് കോടതി ഉത്തരവിടുന്നത്.

64.1 കോടി ഡോളറിന്റെ വിവാഹ മോചന ഒത്തുതീര്‍പ് കരാറിന്റെ അടിസ്ഥാനത്തിലാണ് സ്വത്തു വകകള്‍ കണ്ടു കെട്ടുന്ന കൂട്ടത്തില്‍ ഈ അത്യപൂര്‍വ ജലയാനം കണ്ട് കെട്ടാനുള്ള ഉത്തരവ്. ഇതനുസരിച്ചു, യു എ ഇലെത്തിയ യാനത്തെ കണ്ടു കെട്ടണമെന്ന് ബ്രിട്ടീഷ് കോടതിക്ക് വേണ്ടി യുവതിയുടെ അഭിഭാഷകര്‍ ദുബൈയില്‍ ഹരജി നല്‍കുകയും ദുബൈ കോടതി ജലയാനത്തെ കണ്ട് കെട്ടുകയുമായിരുന്നു. ഒമ്പത് ഡെക്കുകള്‍, രണ്ട് ഹെലിപാഡുകള്‍, 10 വി ഐ പി ശയന മുറികള്‍, ഏറ്റവും വലിയ സ്വിമ്മിങ് പൂളുകള്‍ എന്നിവ അടക്കം ലോകത്തെ ഏറ്റവും വിലയേറിയ സ്വകാര്യ ആഡംബര ജലയാനമായാണ് ഇതിനെ അറിയപ്പെടുന്നത്.

ബ്രിട്ടീഷ് കോടതിയുടെ വിധിയെ തുടര്‍ന്ന് ദുബൈ ഡ്രൈ ഡോക്കില്‍ കസ്റ്റഡിയിലായിരുന്ന 115 മീറ്റര്‍ നീളമുള്ള ജലയാനത്തിനെ വിട്ടു കിട്ടുന്നതിന് ഉടമക്ക് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററര്‍ കോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനാണ് ഇപ്പോള്‍ കോടതി അനുമതി നല്‍കിയിട്ടുള്ളത്. ഈ അപ്പീല്‍ കോടതി ഫയലില്‍ സ്വീകരിച്ചാല്‍ ബ്രിട്ടീഷ് കോടതിയുടെ ഉത്തരവ് മരവിക്കുകയും ജലയാനം വിട്ടുകൊടുക്കാന്‍ വഴിയൊരുങ്ങുകയും ചെയ്യും.