കത്‌വ സംഭവത്തെ ന്യായീകരിച്ച ജീവനക്കാരനെ നേരത്തെ പുറത്താക്കിയതെന്ന് കൊടക് മഹീന്ദ്ര

Posted on: April 13, 2018 6:37 pm | Last updated: April 13, 2018 at 6:37 pm

കൊച്ചി: ജമ്മു കാശ്മീരിലെ കത്‌വയില്‍ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിന് ഇരയാക്കി കൊലചെയ്ത സംഭവത്തെ ന്യായീകരിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ നേരത്തെ പുറത്താക്കിയതാണെന്ന് കൊട്ടക് മഹീന്ദ്ര. മോശം പ്രകടനത്തിന്റെ പേരില്‍ ഏപ്രില്‍ 11ന് തന്നെ ഇയാളെ പുറത്താക്കിയിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു.

കൊടക് മഹീന്ദ്രയിലെ ജീവനക്കാരനായിരുന്ന വിഷ്ണു നന്ദകുമാറാണ് കത് വ സംഭവത്തെ ന്യായീകരിച്ച് പോസ്റ്റിട്ടത്. ഇവളെ ഇപ്പോഴെ കൊന്നത് നന്നായി. അല്ലെങ്കില്‍ നാകെ ഇന്ത്യക്ക് എതിരെ തന്നെ ബോംബായി വന്നേനെ എന്നായിരുന്നു വിഷ്ണുവിന്റെ ഫേസ്ബുക്ക് കമന്റ്. പോസ്റ്റിന് പിന്നാലെ ഇയാള്‍ക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം കനത്തിരുന്നു.