Connect with us

National

കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ നിയമം കൊണ്ടുവരും: കേന്ദ്ര മന്ത്രി മനേക ഗാന്ധി

Published

|

Last Updated

ന്യൂഡല്‍ഹി: പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് കേന്ദ്ര മന്ത്രി മനേക ഗാന്ധി. ജമ്മുകശ്മീരിലെ ഖാത്തുവയില്‍ എട്ട് വയസുകാരി ക്രൂരമായി കൂട്ടബലാത്സംഗത്തിനിരയായതിന്റേയും ഉത്തര്‍പ്രദേശിലെ ഉനോയില്‍ മറ്റൊരു ബലാത്സംഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരം പ്രതികള്‍ക്ക് വധശിക്ഷ തന്നെ വേണമെന്ന അഭിപ്രായവുമായി മന്ത്രി രംഗത്തെത്തിയത്.

പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികളെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ പോസ്‌കോ നിയമം ഭേദഗതി ചെയ്യണം. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ ലഭിക്കാന്‍ തന്റെ സര്‍ക്കാര്‍ നിയമം കൊണ്ടുവരുമെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

Latest