ഉന്നാവോ, കത്തുവ പീഡനങ്ങള്‍: ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ അനിശ്ചിതകാല നിരാഹാര സത്യഗ്രഹത്തിന്

Posted on: April 12, 2018 10:21 pm | Last updated: April 13, 2018 at 11:15 am

ന്യൂഡല്‍ഹി: ഉന്നാവോയിലെയും കത്തുവയിലെയും ബലാത്സംഗ സംഭവങ്ങളില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം നടത്തുമെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാല്‍. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവരെ സംഭവം നടന്ന് ആറ് മാസത്തിനുള്ളില്‍ വധശിക്ഷക്ക് വിധേയരാക്കണമെന്ന ആവശ്യപ്പെട്ട് അവര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

കഴിഞ്ഞ രണ്ടര വര്‍ഷമായി ഈ ആവശ്യം സര്‍ക്കാറിന് മുന്നില്‍ തങ്ങള്‍ ഉന്നയിച്ചുവരുന്നുണ്ട്. 5.5 ലക്ഷം കത്തുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് അയച്ചിട്ടുള്ളത്. എന്നാല്‍, അതിനോട് പ്രതികരിക്കാന്‍ പോലും പ്രധാനമന്ത്രി ഇതുവരെ തയ്യാറായിട്ടില്ലെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.