ഭക്ഷ്യ സുരക്ഷാ മേഖലയില്‍ ഇന്ത്യയും യു എ ഇയിലും കൂടുതല്‍ സഹകരിക്കും

അബുദാബിയില്‍ ബൈസഖി ഉത്സവം ആഘോഷിച്ചു
Posted on: April 11, 2018 10:40 pm | Last updated: April 11, 2018 at 10:40 pm
അബുദാബിയില്‍ ബൈസഖി ഉത്സവത്തില്‍ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരിയും പത്‌നിയും അതിഥികള്‍ക്കൊപ്പം

ദുബൈ: ഭക്ഷ്യസുരക്ഷാ മേഖലയില്‍ ഇന്ത്യയും യു എ ഇയും കൂടുതല്‍ സഹകരിക്കുന്നത് സംബന്ധിച്ച് പദ്ധതിയുണ്ടെന്ന് യു എ ഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിംഗ് സൂരി. പഞ്ചാബില്‍ സിഖ് മതസ്ഥര്‍ക്കിടയില്‍ ആഘോഷിക്കുന്ന പ്രധാന ഉത്സവമായ ബൈസഖി, സ്ഥാനപതിയുടെ അബുദാബിയിലെ ഔദ്യോഗിക വസതിയില്‍ ആഘോഷിക്കുന്നതിനിടക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്. വര്‍ണങ്ങള്‍ തീര്‍ത്ത അന്തരീക്ഷത്തില്‍ പരമ്പരാഗത സംഗീത, നൃത്തങ്ങളുടെ അകമ്പടിയോടെയായിരുന്നു ആഘോഷം.

ചടങ്ങില്‍ മുതിര്‍ന്ന യു എ ഇ ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖര്‍, വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാര്‍ പങ്കെടുത്തു.