Connect with us

National

കൊതുകുണ്ടെന്ന് പരാതിപ്പെട്ടു; യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇറക്കിവിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ട യാത്രക്കാരനെ ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ നിന്ന് ഇറക്കിവിട്ടു. ലക്‌നൗവില്‍ നിന്ന് ബംഗളൂരുവിലേക്ക് പോകുകയായിരുന്ന വിമാനത്തില്‍ നിന്നാണ് യുവാവിനെ ഇറക്കിവിട്ടത്. സൗരഭ് റായി എന്ന യാത്രക്കാരനാണ് ദുരനുഭവമുണ്ടായത്.

വിമാനത്തില്‍ കൊതുകുണ്ടെന്ന് പരാതിപ്പെട്ട ഇയാള്‍ ഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത് എന്നാണ് എയര്‍ലൈന്‍ അധികൃതരുടെ വിശദീകരണം. ബഹളം വെക്കുന്നതിനിടയില്‍ ഇയാള്‍ ഹൈജാക്ക് എന്ന് പ്രയോഗിച്ചതായും ജീവനക്കാര്‍ പറയുന്നു.

Latest