19 പന്തില്‍ 50 ! നരെയ്‌ന് മുന്നില്‍ കോഹ്‌ലിപ്പട തോറ്റു

Posted on: April 10, 2018 6:07 am | Last updated: April 10, 2018 at 12:09 am

കൊല്‍ക്കത്ത: ബെംഗളുരുവിന്റെ ബ്രെന്‍ഡന്‍ മെക്കല്ലം, വിരാട് കോഹ് ലി, എബി ഡിവില്ലേഴ്‌സ് എന്നീ മാരക ബാറ്റ്‌സ്മാന്‍മാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ കൈയ്യില്‍ ഒരു ഒറ്റമൂലിയുണ്ടായിരുന്നു. സുനില്‍ നരെയ്ന്‍ ! 19 പന്തില്‍ 50 റണ്‍സടിച്ച് വിന്‍ഡീസ് ആള്‍ റൗണ്ടര്‍ അടിത്തിമിര്‍ത്തപ്പോള്‍ കൊല്‍ക്കത്തക്ക് നാല് വിക്കറ്റിന്റെ ജയം. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 177 റണ്‍സിന്റെ വിജയലക്ഷ്യമാണ് റോയല്‍ ചലഞ്ചേഴ്‌സ് കൊല്‍ക്കത്തക്ക് മുന്നില്‍ വെച്ചത്. ഏഴ് പന്ത് ശേഷിക്കെ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കടന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക് 29 പന്തില്‍ പുറത്താകാതെ നേരിട 35 റണ്‍സും നിര്‍ണായകമായി.

34 റണ്‍സടിച്ച റാണയാണ് കൊല്‍ക്കത്തയുടെ മറ്റൊരു മികച്ച പ്രകടനക്കാരന്‍. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സിനായി മെക്കല്ലം 27 പന്തില്‍ 43 റണ്‍സടിച്ചു. ക്യാപ്റ്റന്‍ വിരാട് 33 പന്തില്‍ 31 റണ്‍സുമായി ഒരറ്റം കാത്ത് സൂക്ഷിക്കാനാണ് ശ്രമിച്ചത്. ഡിവില്ലേഴ്‌സ് 23 പന്തില്‍ 44 റണ്‍സടിച്ചു. മന്‍ദീപ് സിംഗ് 18 പന്തില്‍ 37 റണ്‍സെടുത്തു.