Connect with us

Ongoing News

ബാഡ്മിന്റണ്‍ ടീം ഇനത്തിലും സ്വര്‍ണം; ഗോള്‍ഡ് കോസ്റ്റില്‍ ഇന്ത്യ കുതിപ്പ് തുടരുന്നു

Published

|

Last Updated

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പത്ത് സ്വര്‍ണവുമായി ഇന്ത്യ കുതിപ്പ് തുടരുന്നു. ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ നിന്നാണ് ഇന്ത്യ പത്താം സ്വര്‍ണം നേടിയത്. ബാഡ്മിന്റന്‍ മിക്‌സഡ് ഡബിള്‍സ് ടീം ഇനത്തില്‍ മലേഷ്യയെ 3-1ന് വീഴ്ത്തിയാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്. കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ഇന്ത്യ ആദ്യമായാണ് സ്വര്‍ണം നേടുന്നത്.

സിംഗിള്‍സില്‍ വിജയം നേടിയ കിഡംബി ശ്രീകാന്ത്, സൈന നെഹ്‌വാള്‍ എന്നിവരും മിക്‌സഡ് ഡബിള്‍സില്‍ വിജയം നേടിയ പൊന്നപ്പ-രംഗി റെഡ്ഡി സഖ്യവുമാണ് കരുത്തരായ മലേഷ്യക്കെതിരെ ഇന്ത്യക്ക് വിജയവും സ്വര്‍ണവും സമ്മാനിച്ചത്.

നിലവില്‍ 10 സ്വര്‍ണവും 4 വെള്ളിയും 5 വെങ്കലവും ഉള്‍പ്പെടെ 19 മെഡലുമായി ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ്. 38 സ്വര്‍ണവും 31 വെള്ളിയും 31 വെങ്കലവുമായി ആതിഥേയരായ ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 22 സ്വര്‍ണവും 23 വെള്ളിയും 15 വെങ്കലവും ഉള്‍പ്പെടെ 60 മെഡലുമായി ഇംഗ്ലണ്ടാണ് രണ്ടാമത്.

നേരത്തെ, ടേബിള്‍ ടെന്നിസ് പുരുഷവിഭാഗം ടീമിനത്തിലൂടെയാണ് ഇന്ത്യ ഒന്‍പതാം സ്വര്‍ണം നേടിയത്.