സൊമാലിയയില്‍ യു എ ഇ വിമാനത്തില്‍നിന്നും 10 ദശലക്ഷം ഡോളര്‍ പിടിച്ചെടുത്തു

Posted on: April 9, 2018 3:29 pm | Last updated: April 9, 2018 at 8:00 pm

മൊഗാദിഷു:യു എ ഇ തലസ്ഥാനമായ അബൂദബിയില്‍നിന്നും മൊഗാദിഷു വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിമാനത്തില്‍നിന്നും നിരവധി ബാഗുകളിലായി പത്ത് ദശലക്ഷം ഡോളര്‍ കണ്ടെടുത്തതായി സൊമാലിയന്‍ സര്‍ക്കാര്‍. റോയല്‍ ജെറ്റ് വിമാനത്തില്‍നിന്നാണ് ഡോളര്‍ കണ്ടെടുത്തതെന്ന് ആഭ്യന്തര മന്ത്രാലയം പറഞ്ഞു. 9.6 ദശലക്ഷം ഡോളറാണ് കണ്ടെടുത്തതെന്നും ഇതിനു പിന്നിലുള്ളവരേയും പണം രാജ്യത്തേക്ക് എത്തിച്ചതിന്റെ കാരണം സംബന്ധിച്ചും അന്വേഷണം നടത്തുമെന്നും ആഭ്യന്തരമന്ത്രാലയം പറഞ്ഞു.

സൊമാലിയയും യു എ ഇയുംതമ്മിലുള്ള സൗഹ്യദം കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ അത്ര നല്ലതല്ല. ഖത്തറുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്ന് യു എ ഇയും സഊദിയും സമ്മര്‍ദം ചെലുത്തിയപ്പോള്‍ സൊമാലിയ പ്രതിരോധിച്ചതാണ് അകല്‍ച്ചക്ക് കാരണം.