ഭാസ്‌കര കാരണവര്‍ വധം: ഷെറിന്റെ ഹരജി സുപ്രീം കോടതി തള്ളി

Posted on: April 9, 2018 2:09 pm | Last updated: April 9, 2018 at 7:57 pm

ന്യൂഡല്‍ഹി: ഭാസ്‌കര കാരണവര്‍ വധക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ മുഖ്യപ്രതിയായ ഷെറിന്‍ നല്‍കിയ ഹരജി സുപ്രീം കോടതി തള്ളി. 2009 നവംബര്‍ ഏഴിനാണ് കാരണവേഴ്‌സ് വില്ലയില്‍ ഭാസ്‌കര കാരണവര്‍ കൊല്ലപ്പെട്ടത്.

അമേരിക്കയില്‍നിന്നും നാട്ടില്‍ തിരിച്ചെത്തിയ കാരണവരെ ഉറക്കത്തിനിടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരുമകളായ ഷെറിനായിരുന്നു കേസില്‍ മുഖ്യപ്രതി. ഇവര്‍ക്കു പുറമെ കേസില്‍ ഉള്‍പ്പെട്ട ബാസിത് അലി, നിഥിന്‍ എന്ന ഉണ്ണി, ഷാനു റഷീദ് എന്നിവരേയും കോടതി ജീവപര്യന്തം ശിക്ഷിച്ചിരുന്നു.