എസ് ബി ഐ നേപ്പാളില്‍ ജലവൈദ്യുത പദ്ധതിക്കായി നിക്ഷേപം നടത്തും

Posted on: April 9, 2018 9:30 am | Last updated: April 9, 2018 at 7:56 pm

കാട്മണ്ഡു: നേപ്പാളിലെ അരുണ്‍ 3 ജലവൈദ്യുത പദ്ധതിക്കായി സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യ 80 ദശലക്ഷം രൂപ നിക്ഷേപിക്കും. 900 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് പദ്ധതി. പദ്ധതി നടത്തിപ്പുകാരായ എസ് ജെ വി എന്നുമായി അനൗദ്യോഗിക കരാര്‍ ഒപ്പ് വെച്ചിട്ടുണ്ട്. വായ്പയായാവും എസ് ബി ഐ പദ്ധതിക്കായി പണം നിക്ഷേപിക്കുക.. പദ്ധതിക്കായി എസ് ബി ഐ ഡയറക്ടര്‍ കമ്മറ്റി യോഗം ശിപാര്‍ശ ചെയ്തിട്ടുണ്ട്. ഏറെത്താമസിയാതെ ലോണിന്റെ പലിശ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുമെന്ന് ബേങ്ക് അധിക്യതര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.