Connect with us

Ongoing News

14 പന്തില്‍ 50 !; പഞ്ചാബിന് ജയം

Published

|

Last Updated

മൊഹാലി: 14 പന്തില്‍ 50 ! ഐ പി എല്‍ ചരിത്രത്ത്ിലെ ഏറ്റവും വേഗമേറിയ അര്‍ധസെഞ്ച്വറി കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്ത്യന്‍ ഓപണര്‍ ലോകേഷ് രാഹുലിന് സ്വന്തം. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ബൗളര്‍മാരാണ് രാഹുലിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത്. മത്സരം ആറ് വിക്കറ്റിന് പഞ്ചാബ് ജയിച്ചു.

സ്‌കോര്‍ : ഡല്‍ഹി 166/7 ; പഞ്ചാബ് 167/4 (18.5).

ടോസ് നേടിയ പഞ്ചാബ് ബൗളിംഗ് തിരഞ്ഞെടുത്തു. ഓപണര്‍ കോളിന്‍ മണ്‍റോ (4) പെട്ടെന്ന് പുറത്തായെങ്കിലും ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ (55) ടീമിനെ മുന്നോട്ട് നയിച്ചു. റിഷഭ് പന്ത്(28), ക്രിസ് മോറിസ് (16 പന്തില്‍ 27) സ്‌കോര്‍ ഉയര്‍ത്തി. പഞ്ചാബിനായി മൊഹിത് ശര്‍മയും മൂജീബ് റഹ്മാനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

പഞ്ചാബിന്റെ മറുപടി ബാറ്റിംഗിലാണ് ലോകേഷ് രാഹുല്‍ മിന്നല്‍വേഗത്തില്‍ റണ്‍സടിച്ചു. 16 പന്തില്‍ 51 റണ്‍സെടുത്ത് രാഹുല്‍ പുറത്തായി. ആറ് ഫോറും നാല് സിക്‌സറുകളും രാഹുലിന്റെ വെടിക്കെട്ടിന് അലങ്കാരമായി. 33 പന്തില്‍ 50 റണ്‍സടിച്ച കരുണ്‍ നായരാണ് മറ്റൊരു വിജയശില്പി. ഡേവിഡ് മില്ലര്‍ (24 നോട്ടൗട്ട്), സ്‌റ്റോയിനിസ് (22 നോട്ടൗട്ട്) പഞ്ചാബിന്റെ ജയം ഉറപ്പിച്ചു. യുവരാജ് പന്ത്രണ്ട് റണ്‍സെടുത്തു.

ഉദ്ഘാടന മത്സരത്തില്‍ ഡ്വെയിന്‍ ബ്രാവോയുടെ സൂപ്പര്‍ ഫിനിഷിംഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി.

Latest