കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് മൂന്നാം സ്വര്‍ണം

Posted on: April 7, 2018 9:39 am | Last updated: April 7, 2018 at 12:02 pm

ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ സതീഷ്‌കുമാര്‍ ശിംവലിംഗമാണ് മെഡല്‍ നേടിയത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്റെ നേട്ടം.

ഇംഗ്ലണ്ടിന്റെ ജാക്ക് ഒലിവര്‍ വെള്ളിയും ആസ്‌ത്രേലിയയുടെ ഫ്രാന്‍കോയില്‍ എട്ടോന്‍ഡി വെങ്കലവും നേടി. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി.