കൊല്ലത്ത് യുവാവ് പതിനാറുകാരിയുടെ കഴുത്തില്‍ മുറിവേല്‍പ്പിച്ചു

Posted on: April 6, 2018 7:55 pm | Last updated: April 6, 2018 at 10:29 pm

കൊല്ലം: യുവാവ് പതിനാറു വയസുകാരിയുടെ കഴുത്ത് മുറിവേല്‍പ്പിച്ചതായി പരാതി. കൊല്ലത്താണ് സംഭവം. ഇന്ന് വൈകീട്ട് നാലിന് വീടിന്റെ പിന്‍ഭാഗത്തുകൂടി വീടനകത്ത് കയറി പെണ്‍കുട്ടിക്കെതിരെ ബ്ലേഡുപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പരാതി.

പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് 24കാരനായ യുവാവിനെ പിടികൂടി പോലീസിലേല്‍പ്പിച്ചു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ യുവാവിനെ പ്രകോപിപ്പിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. കഴുത്തുമുറിഞ്ഞ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍ുട്ടിയുടെ കഴുത്തില്‍ നാല് സ്റ്റിച്ചിട്ടുണ്ട്. യുവാവിനെതിരെ കേസെടുത്ത് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.