ബംഗാളില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറിക്ക് നേരെ ആക്രമണം

Posted on: April 6, 2018 3:18 pm | Last updated: April 6, 2018 at 7:25 pm

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി ജെ പി സംസ്ഥാന സെക്രട്ടറി ശ്യാംപാദ മണ്ഡലിന് നേരെ ആക്രമണം. വാഹനത്തില്‍ വെച്ചാണ് ഇദ്ദേഹം ആക്രമിക്കപ്പെട്ടത്. ത്യണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ബി ജെ പി ആരോപിച്ചു.

ബാങ്കുരയിലാണ് സംഭവം. മുഖം മറച്ചും ഹെല്‍മറ്റ് ധരിച്ചുമെത്തിയവര്‍ വാഹനം തകര്‍ക്കുകയും ഇതിലുണ്ടായിരുന്നവരെ ആക്രമിക്കുകയുമായിരുന്നു.