ലക്ഷ്യം തെറ്റിയില്ല; അനുയായി എറിഞ്ഞ മാല ചെന്നുവീണത് രാഹുലിന്റെ കഴുത്തില്‍; വീഡിയോ വൈറല്‍

Posted on: April 6, 2018 10:30 am | Last updated: April 6, 2018 at 12:26 pm

ബെംഗളുരു: കര്‍ണാടക തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ റോഡ് ഷോയ്ക്കിടെ അനുയായി എറിഞ്ഞ മാല ചെന്ന് വീണത് കൃത്യം രാഹുല്‍ ഗാന്ധിയുടെ കഴുത്തില്‍.

തുംകുരുവില്‍ ബുധനാഴ്ച നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ‘സംഭവം’. തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്ത് മുന്നോട്ടു പോകുകയായിരുന്ന രാഹുലിന്റെ നേര്‍ക്കാണ് കുറച്ചകലെ നിന്ന് മാലയേറുവന്നത്. മാല കൃത്യം രാഹുലിന്റെ കഴുത്തില്‍ ചെന്ന് വീഴുകയും ചെയ്തു. ഏറ് വന്ന ഭാഗത്തേക്ക് നോക്കി രാഹുല്‍ കൈവീശി കാണിക്കുകയും ചെയ്തു.

കോണ്‍ഗ്രസിന്റെ ഐടി സെല്‍ ചുമതല വഹിക്കുന്ന ദിവ്യ സ്പന്ദന ട്വിറ്ററിലൂടെ പങ്കുവെച്ച ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഹിറ്റായി. വീഡിയോ വൈറലായതോടെ, രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ എന്തെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച ഉണ്ടായോ എന്ന് പോലീസ് പരിശോധിച്ച് വരികയാണ്.