Connect with us

International

ശിക്ഷ ഒഴിവാകില്ല; ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജയിലിലേക്ക്

Published

|

Last Updated

ബ്രസീലിയ: അഴിമതി കേസില്‍ ജയില്‍ ശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ലൂയിസ് ലുല ദ സില്‍വെ നല്‍കിയ ഹരജി ബ്രസീല്‍ സുപ്രീം കോടതി തള്ളി. ഇതോടെ ലൂയിസ് ലുല ദസില്‍വെയുടെ രാഷ്ട്രീയഭാവി അവസാനിച്ചെന്നും രാജ്യം രാഷ്ട്രീയമായി രണ്ട് ചേരിയിലേക്ക് നീങ്ങുമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.

അടുത്ത് നടക്കാനിരിക്കുന്ന ബ്രസീല്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ലൂയിസ് ലുല ജയിക്കുമെന്ന് എല്ലാ അഭിപ്രായ സര്‍വേകളിലും വ്യക്തമായിരുന്നു. ബ്രസീലിലെ ഏറ്റവും സ്വാധീനമുള്ള രാഷ്ട്രീയ നേതാവായി അറിയപ്പെടുന്ന ആളാണ് ലൂയിസ് ലുല. എന്നാല്‍ അഴിമതി കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതും തുടര്‍ന്നുള്ള ജയില്‍ ശിക്ഷയും പ്രസിഡന്റ് പദത്തിലേക്കുള്ള മത്സരത്തില്‍ നിന്ന് അദ്ദേഹത്തെ വിലക്കും.

അഴിമതി കേസില്‍ കോടതി അദ്ദേഹത്തിന് 12 വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് വിധിച്ചിരുന്നത്. തൊഴിലാളി വിഭാഗത്തിന്റെ പ്രസിഡന്റായാണ് ലൂയിസ് ലുല അറിയപ്പെടുന്നത്. 2003 മുതല്‍ 2016വരെ അദ്ദേഹം ബ്രസീലിന്റെ പ്രസിഡന്റ് പദവി അലങ്കരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ പിന്‍ഗാമിയായി അറിയപ്പെടുന്നത് ദില്‍മ റൂസഫാണ്. എന്നാല്‍ ഇവരെ സാമ്പത്തിക പ്രതിസന്ധികളുടെ പേരിലും അഴിമതി ആരോപണത്തിന്റെ പേരിലും ഓഫീസില്‍ നിന്ന് പുറത്താക്കുകയും ഇംപീച്ച് ചെയ്യുകയും ചെയ്തിരുന്നു.

---- facebook comment plugin here -----

Latest