അക്ഷര പെരുമ പുരസ്‌കാരം യു എ ഖാദറിന്

Posted on: April 5, 2018 11:02 pm | Last updated: April 5, 2018 at 11:02 pm

ദുബൈ: കൊയിലാണ്ടി കൂട്ടം യൂ എ ഇ ചാപ്റ്ററിന്റെ പ്രഥമ അക്ഷരപ്പെരുമ പുരസ്‌കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ യൂ എ ഖാദര്‍ അര്‍ഹനായി. 25,000 രൂപയും അക്ഷര പെരുമ ഫലകവും അടങ്ങുന്ന അംഗികാരം ഈ മാസം 27ന് ദുബൈ ദേരയിലെ ഐ പി എ ഹാളില്‍ നടക്കുന്ന കൊയിലാണ്ടി കൂട്ടം യൂ എ ഇ ചാപ്റ്റര്‍ ഏഴാം വാര്‍ഷികാഘോഷത്തില്‍ സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ബഷീര്‍ തിക്കോടി, ഷാബു കിളിത്തട്ടില്‍, നജീബ് മൂടാടി എന്നിവരടങ്ങിയ ജൂറിയാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്. അവാര്‍ഡ് പ്രഖ്യാപന യോഗത്തില്‍ ബഷീര്‍ തിക്കോടി, ഷാബു കിളിത്തട്ടില്‍, ഹാരിസ് കോസ്‌മോസ്, ജലീല്‍ മഷ്ഹൂര്‍, സഹീര്‍ വെങ്ങളം, അഹമ്മദ് പാലമടത്തില്‍, സയ്യിദ് താഹ ബാഹസ്സന്‍, നബീല്‍ അബ്ദുല്‍, ആരിഫ് മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.