എം എ യൂസുഫലികോമണ്‍വെല്‍ത്ത് ബിസിനസ് ഫോറത്തില്‍

Posted on: April 5, 2018 10:53 pm | Last updated: April 5, 2018 at 10:53 pm

ദുബൈ: കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിയോടനുബന്ധിച്ച് നടക്കുന്ന കോമണ്‍വെല്‍ത്ത ്ബിസിനസ് ഫോറത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി സംബന്ധിക്കും.

ഈ മാസം 16ന് മൂന്ന് ദിവസങ്ങളിലായി ലണ്ടനിലാണ് ഉച്ചകോടി. 53 രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍, മന്ത്രിമാര്‍, ബിസിനസ് മേധാവികള്‍തുടങ്ങിയവര്‍ സംബന്ധിക്കുന്ന ഉച്ചകോടിയില്‍കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ വാണിജ്യ-വ്യവസായ-നിക്ഷേപവുമായി ബന്ധപ്പെട്ട ഉന്നതതല ചര്‍ച്ചകളും ബി-ടു-ബി യോഗങ്ങളും നടക്കും. എലിസബത്ത് രാജ്ഞി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത് ഉച്ചകോടിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരടക്കം അമ്പതോളം കോമണ്‍ വെല്‍ത്ത് രാഷ്ട്രതലവന്മാര്‍ പങ്കെടുക്കും.

കോമണ്‍വെല്‍ത്ത് ഉച്ചകോടിയോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് എന്നിവരുടെ സാന്നിധ്യത്തില്‍ നടക്കുന്ന ഇന്ത്യ-യു കെ സി ഇ ഒ ഫോറത്തിലും ചേംബര്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) പ്രതിനിധി സംഘാംഗമായി യൂസഫലി പങ്കെടുക്കുന്നുണ്ട്.