Connect with us

National

അഞ്ച് സന്യാസിമാര്‍ക്ക് സഹമന്ത്രി പദവി

Published

|

Last Updated

ഭോപാല്‍: മധ്യ പ്രദേശില്‍ അഞ്ച് സന്യാസിമാര്‍ക്ക് ബി ജെ പി സര്‍ക്കാര്‍ സഹമന്ത്രി സ്ഥാനം നല്‍കി. പ്രീണന രാഷ്ട്രീയം എന്ന ആരോപണവുമായി പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി. കമ്പ്യൂട്ടര്‍ ബാബ, നര്‍മദാനന്ദ് മഹാരാജ്, ഹരിഹരാനന്ദ് മഹാരാജ്, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ സഹമന്ത്രി പദവി നല്‍കിയത്.

നര്‍മദ നദീ സംരക്ഷണത്തിനുള്ള സമിതി അംഗങ്ങള്‍ എന്ന നിലയില്‍ സന്യാസിമാരെ മന്ത്രിപദം നല്‍കി ആദരിക്കുക മാത്രമാണ് ചെയ്തതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ പ്രീണനത്തിനാണ് ബി ജെ പി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. മതപുരോഹിതനെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയാക്കിയപ്പോള്‍ നേരിടേണ്ടിവന്ന പരാജയത്തെ കുറിച്ച് ബി ജെ പി ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ പറഞ്ഞു.