പ്രണയകാലത്തെ ലൈംഗിക ബന്ധം ബലാത്സംഗമാകില്ല: ഹൈക്കോടതി

Posted on: April 5, 2018 6:20 am | Last updated: April 4, 2018 at 11:23 pm
SHARE

പനാജി: പ്രണയ ബന്ധം നിലനില്‍ക്കുമ്പോള്‍ നടക്കുന്ന ലൈംഗിക ബന്ധത്തെ ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ പനാജി ബഞ്ച് ഉത്തരവ്. യുവതിയുടെ ബലാത്സംഗ ആരോപണത്തില്‍ നിന്ന് യോഗേഷ് പല്‍കാര്‍ എന്ന 27കാരനെ കുറ്റമുക്തനാക്കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. യുവതി നല്‍കിയ കേസില്‍ യോഗേഷിന് കീഴ്‌ക്കോടതി 10 വര്‍ഷം തടവ് വിധിച്ചിരുന്നു. ഈ വിധിക്കെതിരെ യോഗേഷ് പനാജി ബഞ്ചിനെ സമീപിക്കുകയായിരുന്നു. കാസിനോയിലെ ഷെഫായ യോഗേഷ് പല്‍കാര്‍ വിവാഹ വാഗ്ദാനം ചെയ്ത് താനുമായി പലതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് യുവതി സത്യവങ്മൂലത്തില്‍ പറയുന്നു.

യോഗേഷ് ഒടുവില്‍ വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയെന്നാണ് ആരോപണം. എന്നാല്‍, പ്രണയബന്ധരായ അവസരത്തില്‍ നടക്കുന്ന ലൈംഗിക ബന്ധങ്ങളെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് വ്യക്തമാക്കി ജസ്റ്റിസ് സി വി ഭഡാംഗ് യോഗേഷിന്റെ ശിക്ഷ റദ്ദാക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here