Connect with us

Gulf

നവ്യാനുഭവമായി ആര്‍ എസ് സി 'നോ ടെക്' സമാപിച്ചു

Published

|

Last Updated

ആര്‍ എസ് സി അല്‍ഐന്‍ സെന്‍ട്രല്‍ നോടെക് മത്സര പരിപാടികളില്‍ ജേതാക്കളായ സനാഇയ്യ സ്റ്റക്ടറിന് ഡോ. ശാഹുല്‍ ഹമീദ്, അബ്ദുല്‍ മജീദ് സഖാഫി എന്നിവര്‍ ട്രോഫി സമ്മാനിക്കുന്നു

അല്‍ഐന്‍: രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ഐന്‍ സെന്‍ട്രല്‍ കമ്മിറ്റി “നോടെക്” എക്‌സ്‌പോ സംഘടിപ്പിച്ചു. മുവൈജി വഫ സ്‌ക്വയറില്‍ നടന്ന പരിപാടിയില്‍ നൂറു കണക്കിന് പേര്‍ പങ്കെടുത്തു. അല്‍ഐന്‍ ജൂനിയര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ ആദര്‍ശ്, ദേവരാജ് എന്നീ വിദ്യാര്‍ഥികള്‍ തയ്യാറാക്കിയ യു എ ഇ നാഷണല്‍ ലെവല്‍ തിങ്ക് സയന്‍സില്‍ വിജയിച്ചതും ഗവണ്‍മെന്റ് പേറ്റന്റ് സൈന്‍ ചെയ്തതുമായ അന്ധന്മാരെ സഹായിക്കുന്ന വോക്കിങ് സ്റ്റിക്ക്, അല്‍ഐന്‍ ഡയറി ജീവനക്കാരന്‍ സര്‍ഫ്രാസ് പ്രദര്‍ശിപ്പിച്ച 140 രാജ്യങ്ങളുടെ കറന്‍സികള്‍, അല്‍ഐനിലെ വിവിധ സ്‌കൂളികളിലെ വിദ്യാര്‍ഥികള്‍ പ്രോജെക്ടസ് പ്രദര്‍ശിപ്പിച്ച സയന്‍സ് ഫെയര്‍, ഫിസിയോ തെറാപ്പി ടിപ്‌സ് കോര്‍ണര്‍, കരിയര്‍ പോയിന്റ,് മെഡിക്കല്‍ പരിശോധന, വ്യക്തിത്വ വികസന ക്ലാസ് തുടങ്ങിയ നിരവധി സെഷനുകള്‍ എക്‌സ്പോയുടെ ഭാഗമായി നടന്നു.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി വിവിധ മത്സരങ്ങളും നടന്നു. മത്സര പരിപാടികളില്‍ സനാഇയ്യ സെക്ടര്‍ ചാമ്പ്യന്മാരായി. ടൗണ്‍, കുവൈത്താത് സെക്ടറുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ജൈവ കൃഷി ബോധവല്‍ക്കരണ ക്ലാസ്, വ്യക്തിത്വ വികസന ക്ലാസ്, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എന്നീ സെഷനുകള്‍ക്ക് യഥാക്രമം വിജയന്‍ പിള്ള, ന്യൂട്ടന്‍സ് അക്കാദമി ഡയറക്ടര്‍ ഷാഫി, അല്‍വഖാര്‍ മെഡിക്കല്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. ശാഹുല്‍ ഹമീദ് എന്നിവര്‍ നേതൃത്വം നല്‍കി.

സമാപന സംഗമം ആര്‍ എസ് സി സെന്‍ട്രല്‍ ചെയര്‍മാന്‍ അബ്ദുര്‍റഹ്മാന്‍ അമീനിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ നാസര്‍ കൊടിയത്തൂര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ മജീദ് സഖാഫി, ഡോ. ശാഹുല്‍ ഹമീദ്, വിജയന്‍ പിള്ള, ഫദലു മുഹമ്മദാലി എന്നിവര്‍ ട്രോഫി വിതരണം നടത്തി. ഷാജി ഖാന്‍, അസ്ഫര്‍ മാഹി, ഫഹദ് സഖാഫി, സിദ്ദീഖ് പൊന്നാട്, സമദ് സഖാഫി, മുഹമ്മദലി തിരൂര്‍, അന്‍വര്‍ രണ്ടത്താണി സംബന്ധിച്ചു. സിയാദ് രാമനാട്ടുകര സ്വാഗതവും അസ്ലം കായ്യത്ത് നന്ദിയും പറഞ്ഞു

 

---- facebook comment plugin here -----

Latest