Connect with us

International

139 പാക്ക് പൗരന്‍മാരേയും സംഘടനകളേയും യു എന്‍ തീവ്രവാദി പട്ടികയില്‍പ്പെടുത്തി

Published

|

Last Updated

ന്യൂയോര്‍ക്ക്: പാക്കിസ്ഥാനിലെ 139 പൗരന്‍മാരേയുംസംഘടനകളേയും ഐക്യരാഷ്ടസഭ സുരക്ഷാ കൗണ്‍സില്‍ തീവ്രവാദികള്‍ അല്ലങ്കില്‍ തീവ്രവാദികളെ പിന്തുണക്കുന്നവര്‍ എന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. റാവല്‍പിണ്ടിയില്‍നിന്നും കറാച്ചിയില്‍നിന്നുമായി നിരവധി പാക്കിസ്ഥാന്‍ പാസ്‌പോര്‍ട്ടുകള്‍ കൈക്കലാക്കിയ ഇന്ത്യന്‍ പൗരനായ ദാവൂദ് ഇബ്രാഹിം കാസ്‌കറും ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുണ്ട്. കറാച്ചി നൂറാബാദിലെ മലനിരകളില്‍ കൊട്ടാരസദ്യശ്യമായ വീടും ഇയാള്‍ക്കുണ്ടെന്ന് യു എന്‍ അവകാശപ്പെട്ടു.

ഇന്റര്‍പോള്‍ തിരയുന്ന ലശ്കര്‍ ഇ തയ്ബ നേതാവ് ഹാഫിസ് മുഹമ്മദ് സഈദും ലിസ്റ്റിലുണ്ട്. ലശ്കറിന്റെ മാധ്യമവിഭാഗം തലവന്‍ ഹാജി മൊഹമ്മദ് യഹ്യ മുജാഹിദ് , ഇന്റര്‍പോള്‍ തിരയുന്ന സഈദിന്റെ പകരക്കാരായ അബ്ദുള്‍ സലാം, സഫര്‍ ഇഖ്ബാല്‍ എന്നിവരും ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. അല്‍ റഷീദ് ട്രസ്റ്റ്, ഹര്‍കത്തുല്‍ മുജാഹിദീന്‍, ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങി നിരവധി സംഘടനകളും ലിസ്റ്റിലുണ്ട്.