യു ട്യൂബ് ആസ്ഥാനത്ത് വെടിവെപ്പ്;അക്രമിയെന്ന് കരുതുന്ന സ്ത്രീ മരിച്ച നിലയില്‍

Posted on: April 4, 2018 9:49 am | Last updated: April 4, 2018 at 12:22 pm

കലിഫോര്‍ണിയ: അമേരിക്കയിലെ വടക്കന്‍ കലിഫോര്‍ണിയയില്‍ സാന്‍ഫ്രാന്‍സിസ്‌കോക്ക് സമീപം സാന്‍ബ്രൂണോയിലെ യു ട്യൂബ് ആസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. വെടിവെപ്പ് നടത്തിയതെന്ന് കരുതുന്ന സ്ത്രീയെ കെട്ടിടത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായി വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

കൈത്തോക്കുമായാണ് സ്ത്രീ ഇവിടേക്കെത്തിയത്. അക്രമത്തിന് ഇവരെ പ്രേരിപ്പിച്ചതെന്താണെന്ന് അറിവായിട്ടില്ല. 30 വയസു പ്രായം മതിക്കുന്ന ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഉച്ച ഭക്ഷണ സമയത്ത് വെടിയുതിര്‍ത്തുകൊണ്ടാണ് സ്ത്രീ കെട്ടിടത്തിലേക്ക് പ്രവേശിച്ചത്.