വ്യോമസേന ഹെലികോപ്റ്ററിന് തീപ്പിടിച്ച് നാല് പേര്‍ക്ക് പരുക്ക്

Posted on: April 3, 2018 9:52 am | Last updated: April 3, 2018 at 1:34 pm

ഡെറാഡൂണ്‍: ഉത്തരാ ഖണ്ഡിലെ കേദാര്‍നാഥില്‍ വ്യോമസേനാ ഹെലികോപ്റ്ററിന് തീപ്പിടിച്ച് പൈലറ്റ് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരുക്ക്. പരുക്ക് സാരമുള്ളതല്ല. എംഐ-17 ഹെലിക്കോപറ്ററിനാണ് തീപ്പിടിച്ചത്.

കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപമുള്ള ഹെലിപ്പാഡില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടം. ലാന്‍ഡിംഗിനിടെ ഇരുമ്പ് ഗര്‍ഡറില്‍ തട്ടിയതിനെ തുടര്‍ന്നാണ് തീപ്പിടിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.