ഇസ്‌റാഈല്‍ വെടിവെപ്പ്; ഒരു ഫലസ്തീന്‍ യുവാവ് കൂടി മരിച്ചു

Posted on: April 3, 2018 6:06 am | Last updated: April 3, 2018 at 12:41 am
SHARE
ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫലസ്തീന്‍ യുവാവിനെ ഡോക്ടര്‍മാര്‍ പരിശോധിക്കുന്നു

ഗാസ: ലാന്‍ഡ് ഡേ ആചരണത്തിനിടെ വെടിയേറ്റ് ഗുരുതര സ്ഥിതിയില്‍ ചികിത്സയിലായിരുന്ന മറ്റൊരു ഫലസ്തീന്‍ യുവാവ് കൂടി മരിച്ചു. ഇതോടെ ഇസ്‌റാഈല്‍ സൈന്യം വെടിവെച്ചു കൊന്ന ഫലസ്തീനികളുടെ എണ്ണം 18 ആയി ഉയര്‍ന്നു. 29കാരനായ ഫാരിസ് അല്‍റഗബാണ് ചികിത്സക്കിടെ മരിച്ചതെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്‌റാഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് നിരവധി പേര്‍ ഇപ്പോഴും ആശുപത്രികളില്‍ ചികിത്സ തുടരുകയാണ്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ, മതിയായ ചികിത്സ നല്‍കുന്നതിനുള്ള മരുന്നും അനുബന്ധ വസ്തുക്കളും തീര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് ആശുപത്രി വൃത്തങ്ങള്‍ പറഞ്ഞു.

ഇസ്‌റാഈല്‍ നടത്തിയ വെടിവെപ്പിനെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്താന്‍ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്ര സഭ അടിയന്തരമായി വിളിച്ചുചേര്‍ത്ത സുരക്ഷാ കൗണ്‍സില്‍ യോഗം ഉത്തരവിട്ടിരുന്നു. അതേസമയം, ആക്രമണത്തെ ഇതുവരെ അപലപിക്കാത്ത ഇസ്‌റാഈല്‍, പ്രകോപനപരമായ പ്രസ്താവനയുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇസ്‌റാഈല്‍ സൈന്യം സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ചവെച്ചതെന്നും അവര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പ്രസ്താവനയിറക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here