ഹൈക്കോടതി വളപ്പിലെ മസ്ജിദ് നിലനിര്‍ത്താനാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി സുപ്രീം കോടതിയില്‍

Posted on: April 2, 2018 8:39 pm | Last updated: April 2, 2018 at 8:39 pm

ന്യൂഡല്‍ഹി: ഹൈക്കോടതി വളപ്പിനുള്ളിലെ മസ്ജിദ് നീക്കം ചെയ്യണെമെന്ന നിലപാടിലുറച്ച് അലഹാബാദ് ഹൈക്കോടതി സുപ്രീം കോടതിയില്‍. ഹൈക്കോടതി വളപ്പിനുള്ളിലെ മസ്്ജിദ് കോടതി വളപ്പില്‍ നിന്ന് നീക്കം ചെയ്യണെമന്ന അലഹാബാദ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ വിധിക്കെതിരെ ഉത്തര്‍ പ്രദേശ് സുന്നി വഖ്ഫ് ബോര്‍ഡ് സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോതി നിലപാട് വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരയ എ എം ഖാന്‍വില്‍ക്കാര്‍, ഡി വൈ ചന്ദ്രചൂഢ് എന്നിവരടങ്ങിയ ബഞ്ചാണ് ഹരജി പരിഗണിച്ചത്. മുഗള്‍ റോത്തഗി അലഹാബാദ് ഹൈക്കോടതിക്ക് വേണ്ടിയും കപില്‍ സിബില്‍ യു പി സുന്നി വഖ്ഫ് ബോര്‍ഡിന് വേണ്ടിയും ഹാജരായി.

മസ്ജിദ് നിലനില്‍ക്കുന്നത് കേവലം 400 സ്‌ക്വയര്‍ മീറ്ററിലാണെന്നും അനുവദിക്കേണ്ടതാണെന്നും കപില്‍ സിബില്‍ ആവശ്യപ്പെട്ടെങ്കിലും മുഗള്‍ റോത്തക്കി എര്‍ത്തു. അതേസമയം, മസ്ജിദിന് വേറെ സ്ഥലം നല്‍കാന്‍ തയ്യാറാണോയെന്ന് ആരാഞ്ഞ് സംസ്ഥാന സര്‍ക്കാറിന് കോടതി നോട്ടീസ് അയച്ചു. സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ അഡ്വക്കേറ്റ് ജനറല്‍ ഐശ്വര്യ ഭാട്ടി മറുപടി സമര്‍പ്പിക്കും.

കഴിഞ്ഞ നവംബറിലാണ് അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി ബി ബോസ്‌ലെ, ജസ്റ്റിസ്് എം കെ ഗുപത എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ഹൈക്കോടതി പരിപസരത്തെ മസ്ജിദ് നീക്കം ചെയ്യാന്‍ ഉത്തരവിട്ടത്. മസ്ജിദ് നിലനില്‍ക്കുള്ള സ്ഥലം കോടതിയുടേതാണെന്ന് ചൂണ്ടിക്കാട്ടിയും ഇത് നീക്കം ചെയ്യാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ടും അഭിഭേഷക് ശുക്ല എന്ന അഭിഭേഷകന്‍ കോടതിയെ സമീപിക്കുകയായിരുന്നു.