കോണ്‍ഗ്രസ് എം എല്‍ എ ബി ജെ പിയില്‍

Posted on: March 31, 2018 6:12 am | Last updated: March 30, 2018 at 10:15 pm

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്. മുതിര്‍ന്ന നേതാവും എം എല്‍ എയുമായ മാലിക്കയ്യ വെങ്കയ്യ ഗുട്ടെഡര്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബി ജെ പിയില്‍ ചേര്‍ന്നു. അഫ്‌സല്‍പൂരില്‍ നിന്ന് ആറ് തവണ എം എല്‍ എയായിട്ടുള്ള ഇദ്ദേഹം മന്ത്രിപദവിയും കൈയാളിയിട്ടുണ്ട്.

മന്ത്രിസ്ഥാനം ലഭിക്കാത്തതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി അകല്‍ച്ചയിലായിരുന്നു ഗുട്ടെഡര്‍. ബി ജെ പിയില്‍ ചേരുന്നതിന്റെ ഭാഗമായി ഗുട്ടെഡര്‍ കഴിഞ്ഞദിവസം പാര്‍ട്ടി അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്നലെ യെദ്യൂരപ്പയുടെ സാന്നിധ്യത്തിലാണ് ഗുട്ടെഡര്‍ ബി ജെ പിയില്‍ അംഗത്വമെടുത്തത്.