Connect with us

Kerala

അപകടത്തില്‍പ്പെട്ട് റോഡില്‍ കിടന്ന സ്ത്രീയെ തിരിഞ്ഞുനോക്കാതെ സഹയാത്രികര്‍

Published

|

Last Updated

കടക്കാവൂര്‍: ബൈക്ക് യാത്രക്കാര്‍ ഇടിച്ചിട്ടതിനെത്തുടര്‍ന്ന് റോഡില്‍ കിടന്ന മത്സ്യത്തൊഴിലാളിയെ ആരും തിരിഞ്ഞുനോക്കിയില്ല. 15 മിനുട്ടോളം സ്ത്രീ റോഡില്‍ കിടന്നു.

അഞ്ചുതെങ്ങ് സ്വദേശി ഫിലോമിനക്കാണ് ഈ ദുരനുഭവം. ഇന്ന് രാവിലെയാണ് സംഭവം. ഇവരെ ഇടിച്ചിട്ട ശേഷം കടന്നു കളഞ്ഞ ബൈക്കോടിച്ച ആറ്റിങ്ങല്‍ സ്വദേശി അരുണിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീയെ റോഡില്‍ കണ്ട സര്‍ക്കാര്‍ വാഹനവും സഹായിക്കാതെ കടന്നുപോയി.ഒടുവില്‍ പോലീസ് എത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. അപകടം സമീപത്തെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്.