നടി ആക്രമിക്കപ്പെട്ട കേസ് : പ്രമുഖര്‍ക്കെതിരെ ആരോപണങ്ങളുമായി രണ്ടാം പ്രതി 

Posted on: March 28, 2018 1:12 pm | Last updated: March 28, 2018 at 7:24 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രമുഖര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. ശ്രീകുമാര്‍ മേനോനും ,മഞ്ജു വാര്യരും ,ലാലും ,രമ്യാ നമ്പീശനും ചേര്‍ന്ന് ദിലീപിനെ കുടുക്കുവാന്‍ ഉണ്ടാക്കിയ കെണിയാണ് കേസെന്ന് മാര്‍ട്ടിന്‍ പറഞ്ഞു

. ഇതിന് പ്രതിഫലമായാണ് മഞ്ജു വാര്യര്‍ക്ക് മുംബൈയില്‍ ഫ്‌ളാറ്റ് ലഭിച്ചതെന്നും ഒടിയന്‍ സിനിമയില്‍ വേഷം ലഭിച്ചതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

വിചാരണക്കായി എര്‍ണാകുളം സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.