ഒരേ വേദിയില്‍ മനസ്സു തുറന്നു സേവാഗും അക്തറും

Posted on: March 26, 2018 8:39 pm | Last updated: March 26, 2018 at 8:39 pm

ദുബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ സ്‌ഫോടനാത്മക ബാറ്റിങ്ങിന്റെ പര്യായമായ വീരേന്ദര്‍ സേവാഗും പാക്കിസ്ഥാന്റെ തീപ്പൊരി ബോളറായിരുന്ന ശുഐബ് അക്തറും ദുബൈയില്‍ അനുഭവങ്ങള്‍ പങ്കിട്ടു. കളേഴ്‌സ് സംഘടിപ്പിച്ച ക്രിക്കറ്റ് കോണ്‍ക്ലേവ് ആയിരുന്നു വേദി. 11 റണ്‍സ് മാത്രം വിട്ടു കൊടുത്തു ന്യൂസീലന്‍ഡിന്റെ ആറു വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനമെങ്കിലും1999 ല്‍ ഇന്ത്യക്കെതിരെ കൊല്‍ക്കട്ടയില്‍ നടത്തിയ തേരോട്ടമാണ് മറക്കാനാകാത്ത അനുഭവം എന്ന് ശുഐബ് അക്തര്‍ പറഞ്ഞു. അന്ന് രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ എന്നിവരുടെ വിക്കറ്റ് തനിക്കു കിട്ടി. നൂറു മൈല്‍ വേഗത്തില്‍ ബോള്‍ പാഞ്ഞുവെന്നും അക്തര്‍ പറഞ്ഞു. കഴിയുന്നത്ര വേഗം റണ്‍സ് അടിച്ചു കൂട്ടുകയെന്ന സമീപനം കരിയറിന്റെ തുടക്കത്തിലേ ഉണ്ടായിരുന്നുവെന്ന് സേവാഗ് വെളിപ്പെടുത്തി.

ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ ഇരട്ട സെഞ്ചുറി നേടിയത് സേവാഗാണ്.