Connect with us

National

ആരോപണം ആപ്പിലാക്കി; കോണ്‍ഗ്രസ് മൊബൈല്‍ ആപ്പ് നീക്കം ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ആപ്പില്‍നിന്നു വിവരങ്ങള്‍ ചോരുന്നുവെന്നതിന് പിറകെ സമാന ആരോപണം നേരിട്ട കോണ്‍ഗ്രസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് നീക്കം ചെയ്തു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍നിന്നുമാണ് ആപ്പ് നീക്കിയത്. ഈ ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് ചോരുന്നുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ആപ്പ് നീക്കം ചെയ്തത്. ഫ്രഞ്ച് ഗവേഷകനായ എലിയട്ട് അന്‍ഡേഴ്‌സണാണ് ആപ്പില്‍നിന്നും വിവരങ്ങള്‍ ചോരുന്നുവെന്ന് വെളിപ്പെടുത്തിയിരുന്നത്.

ആപ്പ് പ്രവര്‍ത്തിക്കുന്ന മൊബൈലിലെ ഓപ്പറേറ്റിങ് സോഫ്റ്റ് വേര്‍ , നെറ്റവര്‍ക് ടൈപ്പ് , കാരിയര്‍ തുടങ്ങിയ വിവരങ്ങളും ഇ മെയില്‍ , ഫോട്ടോ, വയസ് തുടങ്ങിയ വ്യക്തിപരമായ വിവരങ്ങളുമാണ് ആപ്പിലൂടെ ചോരുന്നതെന്നാണ് അന്‍ഡേഴ്‌സണ്‍ പറഞ്ഞിരുന്നത്.ചൈനീസ് മൊബൈല്‍ ഫോണായ വണ്‍പ്ലസിന്റെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോരുന്നുവെന്ന വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായയാളാണ് അന്‍ഡേഴ്‌സണ്‍. ഇത്തരത്തില്‍ മോദിയുടെ ആപ്പിലൂടെയും വിവരങ്ങള്‍ ചോരുന്നുവെന്ന അന്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍ വിവാദമായിരുന്നു.

Latest