മുംബൈയിലെ ഡബ്ബാവാലകള്‍ മുഖം മിനുക്കുന്നു

Posted on: March 24, 2018 11:19 am | Last updated: March 24, 2018 at 11:37 am
SHARE

മുംബൈ : മുംബൈ നഗരത്തിന്റെ പ്രതിരൂപമായ ഡബ്ബവാലകളുടെ മുഖച്ഛായ മാറുന്നു. വിവിധയാളുകള്‍ക്ക് ഉച്ച ഭക്ഷണമെത്തിക്കുന്ന ഇവര്‍ തങ്ങളുടെ സേവനം വേഗത്തിലും കൂടുതല്‍ ആളുകളിലേക്കുമെത്തിക്കുന്നതിനായി പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന സൈക്കിളുകളില്‍നിന്നും പതുക്കെ മോട്ടോര്‍ ബൈക്കുകളിലേക്ക് മാറുകയാണ്.

സൈക്കിളുകളില്‍ ഒരേ സമയം 60 ഉച്ചഭക്ഷണ ഡബ്ബകള്‍ മാത്രം കൊണ്ടുപോകാന്‍ കഴിയുമ്പോള്‍ ബൈക്കുകളിലേക്ക് മാറുമ്പോള്‍ 150 ഓളം ഡബ്ബകള്‍ കൊണ്ടുപോകാനാകുമെന്നതാണ് സൈക്കിളുകള്‍ ഉപേക്ഷിക്കാന്‍ കാരണം. ഇതിന് പുറമെ ശാരീരികാധ്വാനം കുറയുമെന്നതിനാലും തിരക്കേറിയ നഗരത്തില്‍ പാര്‍ക്കിംഗ് സുഗമമാക്കുമെന്നതും മാറ്റത്തിന് കാരണമാണ്.

എന്നാല്‍ സൈക്കിളുകള്‍ പൂര്‍ണമായി ഉപേക്ഷിക്കാന്‍ ഡബ്ബാവാലകള്‍ തയ്യാറല്ല. നഗരത്തിലെ നിരവധി റൂട്ടുകളില്‍ സൈക്കിളുകളെ അനുവദിക്കുവെന്നതും ട്രാഫിക്ക് തിരക്കില്‍ സൈക്കിളുകളാണ് കൂടുതല്‍ നല്ലതെന്നതുമാണ് സൈക്കിളുകളെ പൂര്‍ണമായി ഇവര്‍ കൈവിടാത്തത്.

125 വര്‍ഷമായി നഗരത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന ഡബ്ബാവാലകള്‍ വിവിധ ഓഫീസുകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്കായി ഒരു ലക്ഷത്തോളം ഡബ്ബകളാണ് ദിനംപ്രതി എത്തിച്ചു നല്‍കുന്നത്. ആഗോളതലത്തില്‍ത്തന്നെ ശ്രദ്ധേയമാണ് ഇവരുടെ പ്രവര്‍ത്തനം. ഇവരുടെ മാനേജ്‌മെന്റ് രീതി ആഗോളതലത്തില്‍ത്തന്നെ ബിസിനസ് സ്‌കൂളുകളുടെ പഠന വിഷയമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here