Connect with us

International

അക്കൗണ്ടുകള്‍ ചോര്‍ന്ന സംഭവം: ഫേസ്ബുക്ക് മേധാവി സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചു

Published

|

Last Updated

ന്യൂയോര്‍ക്ക്: യു എസ് പൊതു തിരഞ്ഞെടുപ്പിന് വേണ്ടി അഞ്ച് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചു. കമ്പനിയുടെ വിശ്വാസ്യതക്ക് മേല്‍ സംഭവിച്ച വലിയ തിരിച്ചടിയായിരുന്നു സംഭവമെന്നും സി എന്‍ എന്നിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ 2015ല്‍ തന്നെ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത വിവരം പുറത്തായിട്ടും നടപടി സ്വീകരിക്കാന്‍ മൂന്ന് വര്‍ഷം വൈകിയത് സംബന്ധിച്ച് അദ്ദേഹം ഒന്നും പ്രതികരിച്ചില്ല.

സംഭവിച്ച കാര്യങ്ങളില്‍ ക്ഷമചോദിക്കുന്നു. ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ സംരക്ഷിക്കുകയെന്നത് അടിസ്ഥാന ഉത്തരവാദിത്വമാണ്. അത് സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജനങ്ങളെ സേവിക്കാനുള്ള അവസരം അര്‍ഹിക്കുന്നില്ല. തെറ്റ് സംഭവിച്ചു. ഇനി ചില കാര്യങ്ങള്‍ കൂടി ചെയ്തു തീര്‍ക്കാനുണ്ടെന്നും സുക്കര്‍ബര്‍ഗ് കൂട്ടിച്ചേര്‍ത്തു. അഞ്ച് കോടി അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവം പുറത്തായതോടെ മാപ്പ് ചോദിക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനാകുകയായിരുന്നു.

Latest