Connect with us

International

സിറിയന്‍ ആണവ റിയാക്ടര്‍ നശിപ്പിച്ചിരുന്നുവെന്ന് ഇസ്‌റാഈല്‍ സമ്മതിച്ചു

Published

|

Last Updated

ടെല്‍അവീവ്: 2007ല്‍ സിറിയയിലെ ആണവ റിയാക്ടര്‍ നശിപ്പിച്ചുവെന്നത് ഒടുവില്‍ ഇസ്‌റാഈല്‍ സേന സമ്മതിച്ചു. ഇസ്‌റാഈലിനും മേഖലക്ക് തന്നെയും ഭീഷണിയായ സിറിയയിലെ ദേര്‍ അല്‍ സോര്‍ മേഖലയിലെ ആണവ റിയാക്ടര്‍ വ്യോമാക്രമണത്തിലൂടെ പൂര്‍ണമായി നശിപ്പിച്ചുവെന്ന് സൈന്യം പറഞ്ഞു. എന്നാല്‍ ബോംബാക്രമണം നടന്നയിടത്ത് ആണവ റിയാക്ടറില്ലെന്നാണ് സിറിയ ആവര്‍ത്തിച്ച് പറഞ്ഞിരുന്നത്.

സൈനിക നടപടി സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണ് ആക്രമണം നടന്നതായി ഇപ്പോള്‍ ഇസ്‌റാഈല്‍ സേന സ്ഥിരീകരിച്ചത്. ആക്രമണം നടന്നയിടത്ത് ആണവ റിയാക്ടര്‍ ഉണ്ടായിരിക്കാമെന്ന് അന്താരാഷ്ട്ര ആറ്റോമിക് എനര്‍ജി ഏജന്‍സിയും പറഞ്ഞിരുന്നു. ഉത്തര കൊറിയയുടെ സഹായത്തോടെയാകാം ഇത് നിര്‍മിച്ചതെന്നും ഏജന്‍സി അഭിപ്രായപ്പെട്ടിരുന്നു. ആണവ നിര്‍വ്യാപന കരാറില്‍ ഏര്‍പ്പെട്ട സിറിയ ഇത് നിഷേധിച്ചിരുന്നു.