Connect with us

International

മ്യാന്‍മര്‍ പ്രസിഡന്റ് രാജിവെച്ചു

Published

|

Last Updated

നേയ്പിദൊ: മ്യാന്‍മര്‍ പ്രസിഡന്റ് ഹിതിന്‍ ക്വയേ തല്‍സ്ഥാനം രാജിവെച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് രാജിക്കാര്യം അറിയിച്ചത്. രാജിയുടെ കാരണം വ്യക്മാക്കിയിട്ടില്ലെങ്കിലും 71കാരനായ ക്വയേക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈനിക ഭരണം അവസാനിപ്പിച്ച് 2016ല്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷമാണ് ക്വയേ പ്രസിഡന്റ് പദത്തിലെത്തുന്നത്. ഇദ്ദഹം പ്രസിഡന്റ് പദത്തിലിരുന്നെങ്കിലും ഏറെക്കാലം പ്രതിപക്ഷ നേതാവായിരുന്ന ആംഗ് സാന്‍ സു കി യാണ് യഥാര്‍ഥത്തില്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിരുന്നത്.

സൈനിക ഭരണകാലത്ത് ജയിലിലടക്കപ്പെട്ട സു കി ക്ക് പ്രസിഡന്റ് പദവി വഹിക്കുന്നതിന് വിലക്കുണ്ടായിരുന്നു. വിദേശപൗരന്‍മാരില്‍ കുട്ടികളുള്ളവര്‍ക്ക് പ്രസിഡന്റ് പദവിയിലിരിക്കാന്‍ കഴിയില്ലെന്ന ഭരണഘടനാ നിയമമാണ് സു കി യെ പ്രസിഡന്റ് പദവി വഹിക്കുന്നതില്‍നിന്നും വിലക്കുന്നത്. ബ്രിട്ടീഷുകാരനായ ഭര്‍ത്താവില്‍ ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ക്വേ സു കിയുടെ കളിക്കൂട്ടുകാരനും ഏറെക്കാലും ഉപദേശകനുമായിരുന്നു.