മോദി മുക്ത ഭാരതം യാഥാര്‍ഥ്യമാക്കണമെന്ന് രാജ് താക്കറെ

Posted on: March 19, 2018 10:47 am | Last updated: March 19, 2018 at 2:00 pm

മുംബൈ: കേന്ദ്ര സര്‍ക്കാറിന് രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) തലവന്‍ രാജ് താക്കറെ. മോദി മുക്ത ഭാരതം യാഥാര്‍ഥ്യമാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ചുനില്‍ക്കണണെന്ന് രാജ് താക്കറെ പറഞ്ഞു.

നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും നല്‍കിയ വ്യാജ വാഗ്ദാനങ്ങളില്‍ രാജ്യം മടുത്തിരിക്കുകയാണെന്നും മുംബയിലെ ശിവാജി പാര്‍ക്കില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

നോട്ട് നിരോധനത്തിനെപ്പറ്റി അന്വേഷണം പ്രഖ്യാപിച്ചാല്‍ സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ അഴിമതിയാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.