Connect with us

National

ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം

Published

|

Last Updated

അഗര്‍ത്തല: തിരഞ്ഞെടുപ്പ് നീട്ടിവെച്ച ത്രിപുരയിലെ ചാരിലാം മണ്ഡലത്തില്‍ ബിജെപിക്ക് ജയം. ഉപമുഖ്യമന്ത്രിയായ ജിഷ്ണു ദേവര്‍മനാണ് വിജയിച്ചത്. 25,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് ദേവര്‍മന് ലഭിച്ചത്.

സിപിഎം സ്ഥാനാര്‍ഥിയും മുന്‍ മന്ത്രിയുമായ രമേന്ദ്ര നാരായണ്‍ ദേവ് ബര്‍മ മരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. തുടര്‍ന്ന് മാര്‍ച്ച് 12ന് തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. നിയമസഭാ ഫലപ്രഖ്യാപനത്തിന് പിന്നാലെ ത്രിപുരയിലുണ്ടായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് സിപിഎം തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരുന്നു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ 59 സീറ്റുകളില്‍ 35ലും ബിജെപി വിജയിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 3ന് ബിബ്ലബ് ദേവിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു.