ചെങ്ങന്നൂര്‍: ബിജെപിയെ പിന്തുണക്കില്ലെന്ന് ബിഡിജെഎസ്

Posted on: March 14, 2018 1:55 pm | Last updated: March 15, 2018 at 10:33 am

തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. മുന്നണി വിടുന്ന കാര്യത്തില്‍ തീരുമാനം പിന്നീടെന്നും അദ്ദേഹം പറഞ്ഞു.

ബിഡിജെഎസിന് ചെങ്ങന്നൂരില്‍ നിര്‍ണായക സ്വാധീനമുണ്ട്. എംപി സ്ഥാനം നല്‍കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയിലെ ചിലര്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച് അപമാനിച്ചു. ഇവര്‍ക്കെതിരെ നടപടിവേണം. ഇത് സംബന്ധിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് പരാതി നല്‍കും.

ബോര്‍ഡ്- കോര്‍പറേഷന്‍ സ്ഥാനങ്ങള്‍ ലഭിക്കാതെ ബിജെപിയുമായി സഹകരിക്കില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി അറിയിച്ചു.