തേനി കാട്ടുതീ: ആറ് പേരുടെ നില ഗുരുതരം

Posted on: March 13, 2018 9:27 am | Last updated: March 13, 2018 at 10:44 am

തേനി: കുരങ്ങിണി മലയിലെ തീപ്പിടുത്തത്തില്‍ പൊള്ളലേറ്റ ആറ് പേരുടെ നില ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ 11 പേര്‍ മരിച്ചിരുന്നു. അതേ സമയം ദുരന്തത്തിനിടയാക്കിയ ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ആസ്ഥാനമായുള്ള ക്ലബ്ബിനെതിരെ അന്വേഷണം തുടങ്ങി.

കുരങ്ങിണി മലയിലേക്ക് ട്രെക്കിങ് സംഘത്തെ നയിച്ച ഗൈഡിന് പുറമെ ക്ലബ്ബ് സ്ഥാപകനായ വിദേശിയേയും പോലീസ് തിരയുകയാണ്. ട്രെക്കിങ് സംഘത്തെ തടയാതിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേയും നടപടിയുണ്ടായേക്കും. 26 പേരടങ്ങുന്ന വനിതാ സംഘമാണ് ട്രെക്കിങിന് മലയിലെത്തിയത്. ഇവര്‍ക്ക് ഗൈഡായി പ്രവര്‍ത്തിച്ചത് രാജേഷ് എന്നയാളാണ്. സംഭവത്തിന് ശേഷം ഇയാളെ കാണാനില്ല.