ഡബ്ല്യു 22 നമ്പര്‍ പ്ലേറ്റിന് 26.2 ലക്ഷം ദിര്‍ഹം

Posted on: March 11, 2018 11:02 pm | Last updated: March 11, 2018 at 11:02 pm

ദുബൈ: റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി-ആര്‍ ടി എ ലേലത്തില്‍ വെച്ച സവിശേഷ വാഹന നമ്പര്‍ പ്ലേറ്റ് ഡബ്ല്യു 22 വിറ്റത് 26.2 ലക്ഷം ദിര്‍ഹമിന്. ഇന്നലെ ദുബൈ പാര്‍ക് ഹയാത്ത് ഹോട്ടലിലായിരുന്നു 98-ാമത് ഓപ്പണ്‍ ലേലം നടന്നത്. ടി 32 നമ്പര്‍ പ്ലേറ്റ് 16.8 ലക്ഷം ദിര്‍ഹമിനും ലേലത്തില്‍ പോയി. വിവിധ കോഡുകളിലായി 80 സവിശേഷ നമ്പറുകളായിരുന്നു ലേലത്തിനുണ്ടായിരുന്നത്.