Connect with us

Sports

ഹോക്കിയില്‍ കീഴടങ്ങി

Published

|

Last Updated

ക്വലാലംപൂര്‍: കളിച്ച മൂന്ന് കളികളില്‍ രണ്ടാം പരാജയം രുചിച്ച് സുല്‍ത്താന്‍ അസ്‌ലന്‍ ഷാ കപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ഫൈനല്‍ സാധ്യത അവസാനിച്ചു. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആസ്‌ത്രേലിയയോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യന്‍ പരാജയം. ആദ്യ മത്സരത്തില്‍ അര്‍ജന്റീനയോട് തോക്കുകയും രണ്ടാം കളിയില്‍ ഇംഗ്ലണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യക്ക് ഫൈനല്‍ സാധ്യത നിലനിര്‍ത്താന്‍ ഓസീസിനെതിരായ വിജയം അനിവാര്യമായിരുന്നു. കളിയില്‍ ഇതുവരെ വിജയം കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
കളിയുടെ അവസാന നിമിഷത്തില്‍ (52, 53 മിനുട്ടുകളില്‍) രണ്‍ദീപ് സിംഗ് നേടിയ ഗോളുകളാണ് ഓസീസിനെതിരായ സമ്പൂര്‍ണ പരാജയത്തില്‍ നിന്ന് ഇന്ത്യയെ കരകയറ്റിയത്. ആസ്‌ത്രേലിയക്ക് വേണ്ടി മാര്‍ക്ക് നോവെല്‍സ് (28), അരണ്‍ സലേവ്‌സ്‌കി (35), ഡാനിയല്‍ ബെയ്ല്‍ (38), ബ്ലേക്ക് ഗോവേഴ്‌സ് (40) എന്നിവരാണ് ഗോള്‍ നേടിയത്. കളിയുടെ ആദ്യ ക്വാര്‍ട്ടറില്‍ ഇന്ത്യക്ക് നിര്‍ണായകമായ മൂന്ന് അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാന്‍ സാധിച്ചില്ല. അതിനിടെയാണ് ഓസീസ് ക്യാപ്റ്റന്‍ മാര്‍ക്ക് നോവെല്‍സ് ആദ്യ ഗോള്‍ നേടിയത്. പിന്നെ തുടരെത്തുടരെ അവര്‍ ഇന്ത്യക്കെതിരെ ലക്ഷ്യം കണ്ടു.

പരാജയം ഏറ്റുവാങ്ങി പുറത്തേക്കുള്ള വഴി തെളിഞ്ഞുനില്‍ക്കുന്ന ഇന്ത്യക്ക് ഇനി മലേഷ്യയെയും അര്‍ലാന്‍ഡിനെയുമാണ് നേരിടാനുള്ളത്. ഇന്ന് ആതിഥേയരായ മലേഷ്യയെ നേരിടുന്ന ഇന്ത്യക്ക് ഒമ്പതിനാണ് അയര്‍ലാന്‍ഡിനെതിരായ മത്സരം. താരതമ്യേന ദുര്‍ബലരായ ഈ ടീമുകള്‍ക്കെതിരെ വിജയിച്ചാലും ഇന്ത്യക്ക് ഫൈനല്‍ ബര്‍ത്ത് കണ്ടെത്താന്‍ കഴിയില്ല.

 

---- facebook comment plugin here -----

Latest