ത്രിപുരയിലെ വിജയം ബിജെപിക്ക് കേരളത്തില്‍ നടക്കില്ല: വെള്ളാപ്പള്ളി

Posted on: March 4, 2018 4:55 pm | Last updated: March 4, 2018 at 4:55 pm

തിരുവനന്തപുരം: ത്രിപുരയിലെ വിജയം കേരളത്തില്‍ ആവര്‍ത്തിക്കാന്‍ ബിജെപിക്ക് കഴിയില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം പിടിക്കാന്‍ കഴിവുള്ള സംസ്ഥാന നേതൃത്വം ഇപ്പോള്‍ ബിജെപിക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഏത് അന്വേഷണവും നേരിടുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.